പോലീസ് സേനാംഗങ്ങള്‍ക്ക് ആന്റിബോഡി ടെസ്റ്റ്

പോലീസ് സേനാംഗങ്ങള്‍ക്കുള്ള കൊവിഡ് ആന്റിബോഡി ടെസ്റ്റിന് ജില്ലയില്‍ തുടക്കമായി.മാനന്തവാടി പോലീസ് സ്റ്റേഷനില്‍ അഡീഷണല്‍ പോലീസ് മേധാവി വി.ഡി.വിജയന്‍ ആന്റിബോഡി ടെസ്റ്റ് നടത്തി ഉദ്ഘാടനം ചെയ്തു. നാളെയും മറ്റന്നാളുമായി ബത്തേരി കല്‍പ്പറ്റ എന്നിവിടങ്ങളിലും ടെസ്റ്റ് നടക്കും.

എറണാകുളം പോലീസ് ഹൗസിംഗ് സഹകരണ സംഘത്തിന്റെയും,സ്റ്റേറ്റ് പോലീസ് വെല്‍ഫയര്‍ ബ്യൂറോയുടെയും സംയുക്താഭിമുഖ്യത്തിലാണ് ജില്ലയിലെ മുഴുവന്‍  പോലീസ് സോനാംഗങ്ങള്‍ക്കുമുള്ള കോവിഡ് ആന്റി ബോഡി ടെസ്റ്റിന് തുടക്കമായത്. അടിയന്തിര സാഹചര്യം വരുന്ന ഘട്ടത്തില്‍ ആന്റിബോഡി ടെസ്റ്റ് നടത്തുന്നതിനായി ടെസ്റ്റ് കിറ്റുകള്‍ കരുതി വെക്കാനുമാണ് തീരുമാനമെന്ന് അഡീ എസ്.പി വി.ഡി വിജയന്‍ പറഞ്ഞു.മാനന്തവാടി ഡി.വൈ.എസ്.പി എ പി ചന്ദ്രന്‍, എസ്. ഐ.ബിജു ആന്റണി, കെ.പി.എ സംസ്ഥാന പ്രസിഡണ്ട് സണ്ണി ജോസഫ്, ജില്ലാ പ്രസിഡണ്ട് ബഷീര്‍ എന്‍, കെപിഎച്ച്‌സിഎസ് ഡയറക്ടര്‍ പി.സി സജീവ്, തുടങ്ങിയവര്‍  ടെസ്റ്റുകള്‍ക്ക് നേതൃത്വം നല്‍കി.

Share On Whats App
Interested news  സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ വയനാടിന് മികച്ച വിജയം: ജേതാക്കൾക്ക് സ്വീകരണം നൽകി
Share on facebook
Share on google
Share on twitter
Share on linkedin
Share on whatsapp
Share on telegram

LEAVE A REPLY

Please enter your name here
Please enter your comment!

You cannot copy content of this page