Take a fresh look at your lifestyle.

- Advertisement -

- Advertisement -

കൊവിഡ് നിരീക്ഷണത്തിലായിരുന്ന വ്യക്തിയുടെ വീട്ടില്‍ അതിഥിയായി കാട്ടുപാമ്പ്

കൊവിഡ് നിരീക്ഷണത്തിലായിരുന്ന വ്യക്തിയുടെ വീട്ടില്‍ അതിഥിയായെത്തി കാട്ടുപാമ്പ്.തലപ്പുഴ ഇടിക്കരയില്‍ ഹോം ക്വാറന്റയിനില്‍ കഴിയുന്ന ഒരാളുടെ വീട്ടിലാണ് കാട്ട് പാമ്പ് എത്തിയത്.പാമ്പിനെ കണ്ട നിരീക്ഷണത്തിലായിരുന്ന വൃക്തി ഉടന്‍ തലപ്പുഴ പോലീസില്‍ വിവരമറിയിച്ചു.പോലീസ് പാമ്പ് പിടുത്തത്തില്‍ പരിചയസമ്പന്നനായ കാപ്പാട്ടുമല സുജിത്ത് വയനാടിനെ വിവരമറിയിച്ചു.തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം പ്രതിരോധ മാര്‍ഗ്ഗങ്ങളെല്ലാം സ്വീകരിച്ച് പാമ്പിനെ പിടികൂടി.സാധാരണ നിലയില്‍ എലികളെ മാത്രം പിടികൂടുന്ന ഇനമാണ് കാട്ട് പാമ്പ്. അതു കൊണ്ട് തന്നെ വിഷമില്ല.പിടികൂടിയ പാമ്പിനെ കാട്ടില്‍ തുറന്നു വിട്ടു.

Leave A Reply

Your email address will not be published.

You cannot copy content of this page