ജൂലൈ മാസത്തെ റേഷന്‍ വിഹിതം

ജൂലൈ മാസത്തെ റേഷന്‍ വിഹിതം താഴെ പറയുന്ന അളവില്‍ റേഷന്‍ കടകളില്‍ നിന്നു വാങ്ങാവുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. എ.എ.വൈ കാര്‍ഡ് (മഞ്ഞ)- 30 കി.ഗ്രാം അരിയും 5 കി.ഗ്രാം ഗോതമ്പും സൗജന്യമായും ഒരു കി.ഗ്രാം പഞ്ചസാര 21 രൂപയ്ക്കും ലഭിക്കും. മുന്‍ഗണനാ കാര്‍ഡ് (പിങ്ക്)- 4 കി.ഗ്രാം അരിയും ഒരു കി.ഗ്രാം ഗോതമ്പും കാര്‍ഡില്‍ ഉള്‍പ്പെട്ട ഓരോ അംഗത്തിനും കി.ഗ്രാമിന് 2 രൂപ നിരക്കില്‍ ലഭിക്കും. മുന്‍ഗണനേതര(സബ്സിഡി), എന്‍.പി.എസ്. (നീല)- ഓരോ അംഗത്തിനും 2 കിലോ അരി  4 രൂപ നിരക്കിലും ആട്ട കാര്‍ഡിന് 1 മുതല്‍ 3 കി.ഗ്രാം വരെ ലഭ്യതയ്ക്കനുസരിച്ച് കിലോ 17 രൂപ നിരക്കിലും ലഭിക്കും. മുന്‍ഗണനേതര (നോണ്‍ സബ്സിഡി) (വെളള)- 4 കി.ഗ്രാം അരി 10.90/ രൂപയ്ക്കും ആട്ട കാര്‍ഡിന് 1 മുതല്‍ 3 കി.ഗ്രാം വരെ ലഭ്യതയ്ക്കനുസരിച്ച് കിലോ 17 രൂപ നിരക്കിലും ലഭിക്കും.

Share On Whats App
Interested news  ശബരിമല സ്ത്രീ പ്രവേശനം; റോഡ് ഉപരോധിച്ചു
Share on facebook
Share on google
Share on twitter
Share on linkedin
Share on whatsapp
Share on telegram

LEAVE A REPLY

Please enter your name here
Please enter your comment!

You cannot copy content of this page