മധ്യവയസ്‌കന്റെ മരണം കൊലപാതകം;രണ്ട് പേര്‍ കസ്റ്റഡിയില്‍ 

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മാനന്തവാടി മൈസൂര്‍ റോഡിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിനുള്ളില്‍ മധ്യവയസ്‌ക്കനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.മാനന്തവാടിയില്‍ കഴിഞ്ഞ നിരവധി വര്‍ഷമായി പഴയ സാധനങ്ങള്‍ പെറുക്കി വില്‍ക്കുന്നയാളാണ് കൊല്ലപ്പെട്ടത്.തുടര്‍ന്ന് പോലീസും ഫോറന്‍സിക് വിഭാഗവും കെട്ടിടത്തിനുള്ളില്‍ നടത്തിയ പരിശോധനയില്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. പോലീസ് തുടരന്വേഷണം ശക്തമാക്കിയപ്പോഴാണ് മരണം കൊലപാതകമാണെന്ന് മനസ്സിലായത്. ഉപേക്ഷിക്കപ്പെട്ട സാധനങ്ങള്‍ പെറുക്കി വില്‍ക്കുന്ന ഇയാള്‍ 20വര്‍ഷം മുന്‍പാണ് മാനന്തവാടിയില്‍ എത്തിയത്. കൊല്ലം അഞ്ചല്‍ സ്വദേശിയായ ഉണ്ണി പിള്ളയാണ് കൊല്ലപ്പെട്ടത്.

Share On Whats App
Interested news  സഹ്യാദ്രി നാച്വറല്‍
Share on facebook
Share on google
Share on twitter
Share on linkedin
Share on whatsapp
Share on telegram

LEAVE A REPLY

Please enter your name here
Please enter your comment!

You cannot copy content of this page