- Advertisement -

- Advertisement -

കൊവിഡ് വ്യാപനം;വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന് എം.എസ്.എഫ്

1

മാനന്തവാടി: വയനാട്ടില്‍ കോവിഡ്-19 വ്യാപിക്കുന്ന സാഹചര്യത്തില്‍ എസ്.എസ്.എല്‍.സി,ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന് എം.എസ്.എഫ് മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
അതീവ ജാഗ്രതയിലൂടെയാണ് ജില്ല ഇപ്പോള്‍ കടന്നുപോകുന്നത്.ജില്ല സമ്പര്‍ക്ക വ്യാപന ആശങ്കയില്‍ നില്‍ക്കുമ്പോള്‍ തന്നെ പരീക്ഷക്കെത്തുന്ന വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. അതിനാല്‍ വിദ്യാര്‍ത്ഥികളുടെ ആരോഗ്യവും സുരക്ഷയും മുന്‍നിര്‍ത്തി എത്രയും വേഗം അവരുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും,വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍ക്കേണ്ടതെന്നും എം.എസ്.എഫ് മാനന്തവാടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് മുത്തലിബ് ദ്വാരക,ജനറല്‍ സെക്രട്ടറി അനീസ് ആറുവാള്‍,നാസര്‍ അഞ്ചുകുന്ന് എന്നിവര്‍ ആവിശ്യപ്പെട്ടു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page