സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചു

കൊവിഡ് 19 ലോക്ക് ഡൗണിനെ തുടര്‍ന്ന് റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചു. പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പെട്ട എ.എ.വൈ കാര്‍ഡുകള്‍ക്കാണ് വിതരണം ആരംഭിച്ചത്. മഞ്ഞ കാര്‍ഡുകാര്‍ക്ക് ഏപ്രില്‍ 14നകം വിതരണം പൂര്‍ത്തിയാക്കും മറ്റ് കാര്‍ഡ്കാര്‍ക്ക് അതിനുശേഷമായിരിക്കും നല്‍കുക. അമ്പുകുത്തി റേഷന്‍ കടയില്‍  സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം പി. കെ വിജയലക്ഷ്മി കിറ്റ് വിതരണം നിര്‍വ്വഹിച്ചു. സുല്‍ത്താന്‍ ബത്തേരി റേഷനിംഗ് ഇന്‍സ്പെക്ടര്‍ ബിനില്‍കുമാര്‍ സംബന്ധിച്ചു. പഞ്ചസാര, പയര്‍ വര്‍ഗ്ഗങ്ങള്‍, വെളിച്ചണ്ണ അടക്കം 17 ഇനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റാണ് നല്‍കുന്നത്.

Share On Whats App
Interested news  KSEB യിൽ പുതിയ ഡ്യൂട്ടി ക്രമീകരണങ്ങൾ നിലവിൽ വന്നു.
Share on facebook
Share on google
Share on twitter
Share on linkedin
Share on whatsapp
Share on telegram

LEAVE A REPLY

Please enter your name here
Please enter your comment!

You cannot copy content of this page