സഹായ ഉപകരണങ്ങളുടെ വിതരണം നാളെ

രാഷ്ട്രീയ വയോശ്രീയോജന പദ്ധതിപ്രകാരം വയോജനങ്ങള്‍ക്ക് സഹായ ഉപകരണങ്ങളുടെ വിതരണം നാളെ കല്‍പ്പറ്റ ടൗണ്‍ഹാളില്‍ നടക്കുമെന്ന് സാമൂഹ്യനീതി വകുപ്പ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ബത്തേരി, കല്‍പ്പറ്റ മാനന്തവാടി എന്നിവിടങ്ങളില്‍ നടത്തിയ ക്യാമ്പില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 456 പേര്‍ക്കാണ് ഉപകരണ വിതരണം.ക്യാമ്പുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ ലഭിച്ച സ്ലിപ്പും ഗുണഭോക്താവിന്റെ ആധാര്‍ കാര്‍ഡുമായി എത്തണം. നേരിട്ട് ഹാജരാവാന്‍ പ്രയാസമുള്ളവരുടെ രേഖകള്‍ സഹിതം ഉത്തരവാദിത്വപ്പെട്ടവര്‍ക്ക് കൈപ്പറ്റാം. പരിപാടിയില്‍ എത്തുന്നവര്‍ക്കായി ബത്തേരി ഗ്യാരേജില്‍ നിന്നും മാനന്തവാടി ഡിപ്പോയില്‍ നിന്നും രാവിലെ ഒമ്പതിന് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വ്വീസ് ഉണ്ടാവും. പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമയും ഉപകരണ വിതരണം കലക്ടര്‍ ഡോ.അദീല അബ്ദുള്ളയും ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ഓഫീസര്‍ എം കെ മോഹനദാസ്, വി സി സത്യന്‍, ഹോബി രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

Share On Whats App
Interested news  വെള്ളമുണ്ട സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു
Share on facebook
Share on google
Share on twitter
Share on linkedin
Share on whatsapp
Share on telegram

LEAVE A REPLY

Please enter your name here
Please enter your comment!

You cannot copy content of this page