some_text
some_text

ബൈക്കിലെത്തിയ യുവാവിന്റെ മര്‍ദ്ദനത്തില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ക്ക് പരിക്കേറ്റു.കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവര്‍ കൊടുവള്ളി എളേറ്റില്‍ കോട്ടപ്പാറ ഷമീറിനാണ് മര്‍ദ്ദനമേറ്റത്. ഇയാളെ മാനന്തവാടി ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10.30 ഓടെ നാലാംമൈലില്‍ വെച്ചാണ് സംഭവം. കോഴിക്കോട് നിന്ന് മാനന്തവാടിയിലേക്ക് വരികയായിരുന്ന ബസ് മൊബെലില്‍ സംസാരിച്ചുകൊണ്ട് ബൈക്ക് ഓടിക്കുകയായിരുന്ന യുവാവിനെ മറികടന്ന് പോവുകയായിരുന്നു. നാലാംമൈലില്‍ ആളെ ഇറക്കാന്‍ നിര്‍ത്തിയപ്പോള്‍ പുറകെ എത്തിയ യുവാവ് ബസില്‍ കയറി ഡ്രൈവറെ മര്‍ദ്ദിക്കുകയും മൊബൈല്‍ ഫോണ്‍ തകര്‍ക്കുകയും ചെയ്തു. യാത്രക്കാര്‍ ഇടപ്പെട്ടതോടെ ബുള്ളറ്റ് ഉപേക്ഷിച്ച് യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയമാനന്തവാടി പോലീസ് ബൈക്ക് കസ്റ്റഡിയില്‍ എടുത്തു.

Share On Whats App
Interested news  കുട്ടികളുടെ ബ്ലോക്കിലെ സീലിംഗ് അടര്‍ന്നുവീണു
some_text

LEAVE A REPLY

Please enter your name here
Please enter your comment!