some_text
some_text

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവിന്റെ മകരസംക്രാന്തി റിലീസ് ആണ് സാരിലേരു നീക്കെവരു. യെവനോട് മുട്ടാന്‍ ആര് എന്നോ മറ്റോ ആണ് അര്‍ത്ഥം. പതിവില്‍ നിന്നും വ്യത്യസ്തമായി മൊഴിമാറ്റമൊന്നും കൂടാതെ ആന്ധ്രയ്ക്കും തെലങ്കാനയ്ക്കുമൊപ്പം കേരളത്തിലും പടത്തിന്റെ തെലുങ്ക് വേര്‍ഷന്‍ വൈഡ് ആയി തന്നെ റിലീസ് ചെയ്തിരിക്കുന്നു. വെറുതെ പുറത്തിറങ്ങിയപ്പോള്‍ മഞ്ചേരിയിലും പെരിന്തല്‍മണ്ണയിലും അങ്ങാടിപ്പുറത്തും എല്ലാം വിസ്തരിച്ചുള്ള പ്രദര്‍ശനങ്ങള്‍.. മുന്നും പിന്നും നോക്കാതെ ടിക്കറ്റെടുത്തു.

മഹേഷ്ബാബു എന്നാല്‍ സ്‌റ്റൈല്‍ ആണ്. സ്മാര്‍ട്ട്‌നസും. മേജര്‍ അജയ് കൃഷ്ണ എന്ന നീക്കെവരു കഥാപാത്രവും മഹേഷിന്റെ സ്‌റ്റൈലിനും ഗ്ലാമറിനും പ്രാധാന്യം കൊടുത്തുകൊണ്ടുള്ളത് തന്നെ. ശ്രീമന്‍തുഡുവിലും ഭരത് എന നേനുവിലും മറ്റുമായി കുറച്ച് കൊല്ലങ്ങളായി കാണുന്ന ഹൈക്‌ളാസ് എക്‌സിക്യൂട്ടീവ് ടൈപ്പ് മഹേഷ് ക്യാരക്ടറുകളില്‍ നിന്നും ഇത്തിരി താഴേക്ക് പിടിച്ചു കോമഡി ഫ്‌ലേവറിലൂടെ സിനിമ കൊണ്ടുപോവാന്‍ ആണ് അനില്‍ രവിപുടി എന്ന സംവിധായകന്‍ സാരിലേരു നീക്കെവരുവില്‍ ശ്രമിക്കുന്നത്.

കാശ്മീരിലുള്ള അജയ് അവിടെ കമാന്‍ഡോ ആയും ടെററിസ്റ്റുകളെ വേട്ടയാടിയും അര്‍മാദിക്കുന്നുണ്ട്. സിനിമയുടെ ആദ്യത്തെ എപ്പിസോഡ് അതാണ്. എന്നാല്‍ അതിനും മുന്‍പുള്ള ഇന്‌ട്രോയില്‍ പ്രൊഫസര്‍ ഭാരതി എന്ന വിജയശാന്തി വരുന്നുണ്ട്. സഹ സോള്ജിയരുടെ അമ്മയായ ഭാരതിയെ തേടി അജയ് കര്‍ണൂലില്‍ വരുന്നതാണ് അടുത്ത സ്റ്റെപ്പ്. കശ്മീരിനും കര്‍ണൂലിനും ഇടയില്‍ ഉള്ള ഒരു നീണ്ടു നീണ്ട ട്രെയിന്‍ എപ്പിസോഡ് ആണ് സിനിമയിലെ ഏറ്റവും ബോറന്‍ പാര്‍ട്ട്. അതിനിടയില്‍ ആണ് നായികയുടെ അരങ്ങേറ്റം.

സംസ്‌കൃതി എന്ന് പേരായ രാഷ്മിക മന്ദാന. താങ്ക മുടിയലേ പ്പാ. ക്യാരക്ടര്‍ ആണോ നടിയാണോ കൂടുതല്‍ വെറുപ്പിച്ചത് എന്ന് ചോദിച്ചാല്‍ കണ്ടുപിടിക്കാന്‍ നോ രക്ഷ. കര്‍ണൂലിലെ കോട്ട, അതിനുമുന്നിലെ അടി ഡയലോഗ് ഇന്റര്‍വെല്‍ പഞ്ച് തുടങ്ങി പിന്നീട് ആണ് പടം ഇത്തിരി വാമാവാന്‍ ശ്രമിക്കുന്നത്. എന്നാലും ആകെ മൊത്തത്തില്‍ ഒരു കലങ്ങായ്മ. അതാണ് പടത്തിന്റെ പ്രശ്‌നം. കഴിഞ്ഞ വര്‍ഷത്തെ ഫണ്‍ ആന്‍ഡ് ഫ്രസ്‌ട്രേഷന്‍ – എഫ് 2 എന്ന സിനിമയിലൂടെ ഇന്ത്യന്‍ പനോരമയിലേക്ക് എന്‍ട്രി കിട്ടിയ ആളാണ് സംവിധായകന്‍ അനില്‍ രവിപുടി.

പക്ഷെ മഹേഷ്ബാബുവിന്റെ ഡേറ്റ് കിട്ടിയതോട് കൂടി കിളിപോയ മട്ടിലാണ് ചെങ്ങായി പടത്തിന് സ്‌ക്രിപ്റ്റ് എഴുതിയിരിക്കുന്നതും മെയ്ക്കിംഗ് നടത്തിയിരിക്കുന്നതും. അടിയും പാട്ടും കോമഡിയുമൊക്കെ ഉള്ള പഴയകാല മഹേഷ് ബാബുവിനെ തിരികെ കൊണ്ട് വരാന്‍ ഊര്‍ജിതമായി ശ്രമിക്കുന്നുണ്ട് എന്നതിനാല്‍ താരത്തിന്റെ ആരാധകര്‍ക്ക് സംഗതി വിരുന്നാവാന്‍ സാധ്യത ഉണ്ട്.

ബട്ട്, പുതിയ കാലത്തെ മഹേഷ് പടങ്ങളുടെ ഫോര്‍മാറ്റിലേക്ക് ഈ നമ്പറുകള്‍ ബ്ലെന്‍ഡ് ചെയ്യുമ്പോള്‍ മുഴച്ചു നില്‍ക്കുന്നതിനാല്‍ മറ്റുള്ളവരെ സംബന്ധിച്ച് പടം ഒട്ടും ആശാവഹമല്ല. കുറെ കാലത്തിനു ശേഷം കിട്ടിയ നല്ല റോള്‍ വിജയശാന്തി ഗംഭീരമാക്കി. എന്നാല്‍ നായിക പാഴായ പോലെ വില്ലനും അട്ടര്‍ പരാജയമാണ്. കര്‍ണൂല്‍ എം എല്‍ എ നാഗേന്ദ്ര പ്രകാശ് രാജ് പലവട്ടം ചെയ്ത പല റോളുകളുടെ സ്പൂഫ്… നമിക്കണം. ദേവിശ്രീ പ്രസാദ് പിടിച്ചുനിക്കാന്‍ പാടുപെടുന്നു

Share On Whats App
Interested news  ബിഗിൽ ഒരു മാസ്സ് എന്റർടൈനറാണ്
some_text

LEAVE A REPLY

Please enter your name here
Please enter your comment!