some_text
some_text

അന്തസുറ്റ പരിചരണം വീടുകളില്‍ തന്നെ എന്ന സന്ദേശമുയര്‍ത്തി ഇന്ന് പാലിയേറ്റിവ് കെയര്‍ ദിനം.പാലിയേറ്റീവ് ദിനത്തില്‍ ജില്ലയിലെ മുഴുവന്‍ കിടപ്പു രോഗികളെയും വര്‍ഗീസ് വൈദ്യര്‍ സ്മാരക പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റി പ്രവര്‍ത്തകര്‍ സന്ദര്‍ശിക്കും.രോഗികളുടെയും കുടുംബാങ്ങളുടെയും പ്രശ്നങ്ങള്‍ മനസിലാക്കുകയും പരിഹാരം കാണുകയുമാണ് സന്ദര്‍ശന ലക്ഷ്യം.

ചുങ്കത്ത് നിന്ന് ആരംഭിച്ച റാലി ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലതാ ശശി ഫ്‌ലാഗ് ഓഫ് ചെയ്തു. ടൗണ്‍ ഹാളില്‍ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ. ബി നസീമ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ റ്റി എല്‍ സാബു അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലതാ ശശി മുഖ്യ പ്രഭാഷണം നടത്തി. ജില്ലയില്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് രൂപം നല്‍കിയ വീല്‍ചെയര്‍ രോഗികളുടെ സംഗീത ട്രൂപ്പായ റെയിന്‍ബോയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എ ദേവകി ഉദ്ഘാടനം ചെയ്തു. ജില്ലയുടെ സ്വാന്തന പരിചരണ ഗീതസമര്‍പ്പണം നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ജിഷാ ഷാജി നിര്‍വ്വഹിച്ചു. ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സന്ദേശറാലിയില്‍ പാലിയേറ്റീവ് വാളണ്ടിയര്‍മാര്‍, വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ അണിനിരന്നു. പരിപാടിയോട് അനുബന്ധിച്ച് ഫ്‌ലാഷ് മൊബ്, പാലീയേറ്റീവ് വീല്‍ചെയര്‍ റെയിന്‍ബോ ഗ്രൂപ്പിന്റെ ഗാനമേളയും അരങ്ങേറി.

പനമരം ബ്ലോക്ക് പഞ്ചായത്തിന്റെയും, പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും, വയനാട് സെക്കണ്ടറി പ്രൈമറി പെയിന്‍ ആന്റ് പാലിയേറ്റീവിന്റേയും നേതൃത്വത്തില്‍ പാലിയേറ്റീവ് കെയര്‍ ദിന സന്ദേശ റാലി നടത്തി. പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ആരംഭിച്ച റാലി ടൗണ്‍ ചുറ്റി ബസ്സ് സ്റ്റാന്‍ഡില്‍ സമാപിച്ചു.മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രേമം സുലജലത, പി.എ.നാസര്‍ അദ്ധ്യക്ഷനായിരുന്നു. എസ്.ഐ.രാജു, കെ.റ്റി സതീശ്, ശശിധരന്‍ മാസ്റ്റര്‍, രാമകൃഷ്ണന്‍, വിനീത, രാധിക തുടങ്ങിയവര്‍ സംസാരിച്ചു.

പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി കല്‍പ്പറ്റ ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി, വി എച്ച് എസ് ഇ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ശാന്തി പെയിന്‍ &പാലിയേറ്റീവ് സെന്ററുമായി ചേര്‍ന്നാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. കാന്‍സര്‍ രോഗികള്‍ക്ക് കൈത്താങ്ങിനായി സംഭാവനകള്‍ സ്വീകരിക്കുകയും പാവപ്പെട്ട ക്യാന്‍സര്‍ രോഗികളെയും കിഡ്‌നി രോഗികളെയും സഹായിക്കുന്നതിന് സമൂഹം തയ്യാറാകണമെന്ന സന്ദേശം പൊതുജനങ്ങളില്‍ എത്തിക്കുകയും ചെയ്തു. അന്‍പതോളം എന്‍എസ്എസ് വോളണ്ടിയര്‍മാരാണ്് പങ്കെടുത്തത്.നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം ഓഫീസര്‍ ഹഫ്‌സത്ത് ടി. എസ്, സീഡ് കോ-ഓര്‍ഡിനേറ്റര്‍ മുജീബ് വി,സജി.പി നായര്‍, ഗോപിനാഥന്‍. വി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


പെയിന്‍ & പാലിയേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടി ബ്ലോക്ക് ട്രൈസം ഹാളില്‍  പാലിയേറ്റീവ് കെയര്‍ ദിനാചരണം സംഘടിപ്പിച്ചു. ദീനാചരണം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ജെ പൈലി ഉദ്ഘാടനം ചെയിതു.പാലിയേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് ഡോ. സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. സബ്ബ് കളക്ടര്‍ വികല്‍പ്പ് ഭരദ്വാജ് പാലിയേറ്റീവ് സന്ദേശം നല്‍കി .ദീപം തെളിയിക്കല്‍ മാനന്തവാടി നഗരസഭ വൈ ചെയര്‍പേഴ്‌സണ്‍ ശോഭരാജന്‍ നിര്‍വ്വഹിച്ചു. പാലിയേറ്റീവ് പ്രവര്‍ത്തനം നടത്തുന്ന സിസ്റ്റര്‍ സിസിലിയെ ചടങ്ങില്‍ ആദരിച്ചു. ജോണ്‍ മാഷ് ,പടയന്‍ റഷീദ്, ഷാജി കേദാരം തുടങ്ങിയവര്‍ സംസാരിച്ചു.

Interested news  സിറ്റി ക്ലബ്ബിന്റെ ക്രിസ്തുമസ് സംഗമം കൃപാലയ സ്‌പെഷ്യല്‍ സ്‌കൂളില്‍

പാലിയേറ്റീവ് ദിനാചരണത്തോടനുബന്ധിച്ച് മേപ്പാടി ജ്യോതി പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നിര്‍ദ്ധന രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുന്നതിനുള്ള ഫണ്ട് ശേഖരണം നടത്തി.ഫണ്ട് ശേഖരിക്കാനായി ടൗണില്‍ പ്രത്യേക കൗണ്ടറും ഒരുക്കി.ജ്യോതി പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ഭാരവാഹികളായ സി.എച്ച്.സുബൈര്‍, കുഞ്ഞുമുഹമ്മദ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് സാന്ത്വന പരിചരണത്തിന്റെ പ്രാധാന്യം പൊതുസമൂഹത്തിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ കാവുംമന്ദത്ത് സന്ദേശറാലിയും സദസ്സും സംഘടിപ്പിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തമ്പി ഉദ്ഘാടനം ചെയ്തു.

Share On Whats App
some_text

LEAVE A REPLY

Please enter your name here
Please enter your comment!