some_text
some_text

മാനന്തവാടി ബാഫഖി ഹോം ,അംബേദ്ക്കര്‍ ക്യാന്‍സര്‍ സെന്റര്‍, ജില്ലാ ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ബാഫഖി ഹോമില്‍ സൗജന്യസ്തനാര്‍ബുദ നിര്‍ണയ ക്യാമ്പും, ബോധവല്‍ക്കരണ ക്ലാസും നടത്തി. ക്യാമ്പ് മാനന്തവാടി മുനിസിപ്പാലിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭരാജന്‍ ഉദ്ഘാടനം ചെയ്തു. കണക്കശ്ശേരി മൊയ്തു ഹാജി അദ്ധ്യക്ഷനായിരുന്നു.അംബേദ്ക്കര്‍ ക്യാന്‍സര്‍ സെന്ററിലെ പ്രമുഖ ഡോക്ടര്‍ നസീബ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ ദിവ്യ, ഡോക്ടര്‍ വിനിജ എന്നിവര്‍ സ്‌ക്രീനിംഗ് നടത്തി രോഗികളെ പരിശോധിച്ചു.ഡബ്ല്യു.എം.ഒ.ജനറല്‍ സിക്രട്ടറി എം.എ മുഹമ്മദ് ജമാല്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ മാരായകെ.കെ.സി.മൈമൂന, കമറുല്‍ ലൈല, പടയന്‍ മുഹമ്മദ്, പി.വി.എസ്.മൂസ്സ, ജില്ലാ ആശുപത്രി മാസ്സ് മീഡിയ ഓഫീസര്‍ ഇബ്രാഹിം, അസീസ് കോറോം,കുഞ്ഞി പീടിക മമ്മൂട്ടി പ്രോഗ്രാംകണ്‍വീനര്‍ ഉസ്മാന്‍ പള്ളിയാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share On Whats App
Interested news  എം.എസ്.എഫ് വിദ്യാര്‍ത്ഥി റാലിയും പൊതുസമ്മേളനവും ജനുവരി 13ന്
some_text

LEAVE A REPLY

Please enter your name here
Please enter your comment!