സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം മന്ത്രി ടി.പി.രാമകൃഷ്ണന്‍

സാധാരണക്കാരുടെ മക്കള്‍ക്ക് ആധുനിക രീതിയിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങളൊരുക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍.മേപ്പാടി ഗവ. പ്രസ്സിനോടനുബന്ധിച്ചുള്ള ജില്ലാ ഫോറംസ്റ്റോറിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയുകയായിരുന്നു മന്ത്രി.കേരളത്തിലെ സാധാരണക്കാരുടെ കുട്ടികള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസ സൗകര്യം, അവര്‍ക്ക് പാര്‍പ്പിട സൗകര്യം എന്നിവ ഒരുക്കുന്നതിനുള്ള പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുകയെന്നതാണ് സര്‍ക്കാര്‍ നയമെന്ന് മന്ത്രി പറഞ്ഞു.ചടങ്ങില്‍ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. അദ്ധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സഹദ്, എം.ജി.ഷീല, പി.കെ.കോമളവല്ലി, എ.ഷാജഹാന്‍, ബി.സുരേഷ് ബാബു, എ.ജെയിംസ് രാജ്, ടി.ശ്രീകമാര്‍, വി.എസ്.പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു.

Share On Whats App
Interested news  സഹകരണ ബാങ്ക് ജീവനക്കാരന്‍ വിഷം കഴിച്ച് മരിച്ചു
Share on facebook
Share on google
Share on twitter
Share on linkedin
Share on whatsapp
Share on telegram

LEAVE A REPLY

Please enter your name here
Please enter your comment!

You cannot copy content of this page