കാലതാമസം,ഗുണനിലവാരമില്ലായ്മ തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കിഫ്ബി ഫണ്ട് നല്കുന്ന നിര്‍മ്മാണ പ്രവൃത്തികളുടെ നിര്‍വ്വഹണ ഏജന്‍സിയായ കേരളാ റോഡ് ഫണ്ട് ബോര്‍ഡ് പ്രൊജക്ട് ഡയറക്ടര്‍ കല്‍പ്പറ്റ വാരാമ്പറ്റ റോഡ് പ്രവൃത്തിക്ക് കഴിഞ്ഞ ദിവസം ഔദ്യോഗിക സ്റ്റോപ്പ് മെമ്മോ നല്കി.ഇതോടെ റോഡ് നിര്‍മ്മാണം വീണ്ടും അനിശ്ചിതത്വത്തിലായിരിക്കയാണ്. ആക്ഷന്‍ കമ്മിറ്റി പ്രത്യക്ഷ സമരത്തിലേക്ക്. സ്റ്റോപ്പ് മെമ്മോ അടിയന്തരമായി നീക്കി റോഡ് നിര്‍മ്മാണം പുനരാരംഭിക്കാന്‍ ആവശ്യമായ നടപടിയുണ്ടാകണമെന്നും, അല്ലാത്തപക്ഷം ബഹുജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് റോഡ് ആക്ഷന്‍ കമ്മിറ്റി നേതൃത്വം നല്‍കുമെന്നും ഭാരവാഹികളായ എം.എ ജോസഫ്, എം മുഹമ്മദ് ബഷീര്‍, ഷമീം പാറക്കണ്ടി എന്നിവര്‍ അറിയിച്ചു.ജില്ലയിലെ തന്നെ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ആശ്രയിക്കുന്ന ഈ സംസ്ഥാന പാതയുടെ ശോചനീയാവസ്ഥ കാരണം ആയിരക്കണക്കിന് യാത്രക്കാരാണ് കഷ്ടതയനുഭവിക്കുന്നത്. കേടുപാടുകള്‍ പറ്റുന്നതും ടയറുകള്‍ പൊട്ടുന്നതുമടക്കം പ്രശ്നങ്ങള്‍ കൊണ്ട് ബസുകളുടെ ട്രിപ്പുകള്‍ മുടങ്ങുന്നതും പതിവാണ്. രോഗികളെ യഥാസമയം ആശുപത്രിയിലെത്തിക്കുന്നതിന് പോലും കഴിയാത്ത സ്ഥിതിയാണ്. റോഡ് നിര്‍മ്മാണം നിര്‍ത്തണമെന്നാവശ്യപ്പെട്ട് നേരത്തെ കിഫ്ബി ഔദ്യോഗിക വെബ്സെറ്റ് മുഖേന സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ ജനപ്രതിനിധികളുടെയും, വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും ഇടപെടല്‍ കാരണം നിര്‍മ്മാണം താല്‍ക്കാലികമായി തുടരുകയായിരുന്നു.
- Advertisement -
- Advertisement -