some_text
some_text

പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവര്‍ക്ക് ആന്റിവെനം സൗജന്യമായി നല്‍കുമെന്ന് ഡോക്ടര്‍ ആസാദ് മൂപ്പന്‍. പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരിക്കാനിടയായ സംഭവം തികച്ചും ദൗര്‍ഭാഗ്യകരമായി പോയെന്നും മതിയായ ചികില്‍സാ സംവിധാനങ്ങള്‍ ജില്ലയില്‍ വിംസടക്കമുള്ള ആശുപതികളില്‍ ഉണ്ടായിട്ടും മരണം സംഭവിച്ചതില്‍ അതീവ ദു:ഖമുണ്ടന്നും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെയും ഡിഎം വിംസിന്റെയും ചെയര്‍മാന്‍ ഡോക്ടര്‍ ആസാദ് മൂപ്പന്‍ പറഞ്ഞു.ഏകദേശം 15000 രൂപ വരെ ചെലവ് വന്നേക്കാവുന്ന മരുന്നാണ് സൗജന്യമായി നല്‍കുന്നത്. ഇനി ഒരാള്‍ക്കും പാമ്പുകടിയേറ്റ് ചികിത്സ കിട്ടാതെ ദാരുണ മരണം സംഭവിക്കരുതെന്നും അതിനായി തങ്ങളാലാവുന്നത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇനി മുതല്‍ പാമ്പിന്‍ വിഷബാധയേറ്റ് ഡിഎം വിംസ് മെഡിക്കല്‍ കോളേജില്‍ എത്തുന്നവര്‍ക്ക് ആന്റിവെനം തികച്ചും സൗജന്യമായി നല്‍കാന്‍ ഡോക്ടര്‍ ആസാദ് മൂപ്പന്‍ തീരുമാനിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Share On Whats App
Interested news  പൂതാടി സര്‍വീസ് സഹകരണ ബാങ്ക് തിങ്കളാഴ്ച മുതല്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിക്കും
some_text

LEAVE A REPLY

Please enter your name here
Please enter your comment!