

ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ജില്ലയിലെ സ്കൂളുകള്‍,അംഗണവാടി ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസര ശൂചീകരണ പ്രവര്‍ത്തനം ഏറ്റെടുത്തു. ജില്ലാതല പരിപാടി മീനങ്ങാടി ഹയര്‍സെക്കണ്ടറി സ്കൂളില്‍ ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. നിതിന്‍ കെ വൈ അധ്യക്ഷനായിരുന്നു. 57 മേഖലാ കമ്മിറ്റികളുടെയും യൂണിറ്റുകളുടേയും നേതൃത്വത്തിലാണ് വിദ്യാഭ്യാസം സ്ഥാപനങ്ങളുടെ പരിസരം വൃത്തിയാക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരം , ക്ലാസ്സ് മുറികള്‍, ശുചിമുറികള്‍, ഭക്ഷണ ശാലകള്‍ എന്നിവിടങ്ങളാണ് ശുചീകരിച്ചത്.. ജില്ലാ പ്രസിഡന്റ് കെ എം ഫ്രാന്‍സിസ്, ട്രഷറര്‍ എം വി വിജേഷ്, എം എസ് ഫെബിന്, പ്രശോഭ് തുടങ്ങിയവര്‍ സംസാരിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍, ജില്ലാ കമ്മിറ്റി അംഗങ്ങള്‍, ബ്ലോക്ക്, മേഖല, യൂണിറ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
