

പട്ടയത്തിനായി ചൂരി മലയിലെ കൈവശ കര്‍ഷകര്‍ ഇന്നലെ തുടങ്ങിയ രാപ്പകല്‍ സമരം ഇന്ന് അവസാനിക്കും. ബീനാച്ചി എസ്റ്റേറ്റിനോട് ചേര്‍ന്ന ചൂരി മലയിലെ നൂറ്റമ്പതോളം വരുന്ന കര്‍ഷകരുടെ ഭൂമിക്കാണ് പട്ടയം ലഭിക്കാനുള്ളത്. ആദ്യഘട്ട സമരം ബത്തേരി വില്ലേജ് ഓഫീസിന് മുന്നിലായിരുന്നു. രണ്ടാം ഘട്ടമായാണ് ഞായറാഴ്ച ദേശീയപാതയിലെ കൊളഗപ്പാറയില്‍ രാപ്പകല്‍ സമരം തുടങ്ങിയത്. സി.ഐ.ടി യു ജില്ലാ ജോയിന്റ് സെക്രട്ടറി പി.ആര് ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.
