

സീഡ്സ് ഇന്ത്യയുടെ കമ്യുണിറ്റി ഹെല്‍ത്ത് ആന്റ് എംപവര്‍മെന്റ് പരിപാടിയുടെ ഭാഗമായി പുല്‍പ്പള്ളി ഐസിഡിഎസ് ഹാളില്‍ ഗ്രോത്ര ജീവിതങ്ങളുടെ അനുഭവങ്ങളും അറിവുകളും പങ്ക് വെച്ച് ചിത്രധ്വനി ഫോട്ടോ പ്രദര്‍ശനം നടത്തി. പുല്‍പ്പള്ളി പഞ്ചായത്തിലെ കൊട്ടമുരട്ട് മേഖലയിലെ വിവിധ പങ്കാളിത്ത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രദേശത്തെ യുവതി യുവാക്കള്‍ ക്യാമറ കണ്ണിലുടെ പകര്‍ത്തിയ നേര് ചിത്രങ്ങളുടെ ഫോട്ടോ പ്രദര്‍ശനമാണ് സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി ഗോത്ര വിഭാഗം വിദ്യാര്‍ത്ഥികളുടെ കലാമല്‍സരങ്ങളും ഉണ്ടായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജെ.പോള്‍ അധ്യക്ഷനായിരുന്നു. ജിനു വര്‍ഗിസ്, ജിന്റോ അഗ്സ്റ്റ്യന്‍, ഡോ.ബോണോലത സെന്‍, ഷിമ്ന എന്നിവര്‍ സംസാരിച്ചു
