സ്കൂള്‍ കലോത്സവത്തിന്റെ പ്രധാന വേദിയായ സബര്മതിയെക്കുറിച്ച് മത്സരാര്‍ത്ഥികള്‍ക്ക് വ്യാപക പരാതി. മൂകാഭിനയം മത്സരത്തിനിടെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് വേദിയില്‍ വെച്ച് പരുക്കേല്‍ക്കുകയുണ്ടായി. പിണങ്ങോട് ഡബ്ല്യൂഎംഒ ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥികളായ മുഹമ്മദ് സര്‍ഫാസ്, അഫ്സല് റഹ്മാന് എന്നിവര്‍ക്കാണ് പരുക്കേറ്റത്. അഞ്ച് മിനുട്ടുള്ള മത്സരത്തിന്റെ മുന്നാം മിനുട്ടിലാണ് ഇവരുടെ കാല്‍മുട്ടില്‍ വേദിയിലുള്ള ആണികൊണ്ടു മുറിവേറ്റത് .മത്സരം പൂര്‍ത്തിയായ ശേഷം ഇവരെ ചികിത്സക്ക് വിധേയമാക്കി.പഞ്ചായത്ത് ഗ്രൗണ്ടിലൊരുക്കിയ വേദിക്ക് നാടകമത്സരം നടത്താനാവശ്യമായ വീതിയും നീളവും ഉണ്ടായിരുന്നില്ലെന്നും പരാതിയുണ്ട്. നാടകവതരണത്തിനാവശ്യമായ സൗണ്ട് സിസ്റ്റമുണ്ടായിരുന്നില്ലെന്നും പരാതിയുണ്ട്.
- Advertisement -
- Advertisement -