പെരിക്കല്ലൂര്‍ കെ. എസ് ആര് ടിസി ഓപ്പറേറ്റിംഗ് സെന്റര്‍ ആരംഭിക്കാനുള്ള നീക്കത്തില്‍ സ്ഥലം എം എല്‍ എയും മുള്ളന്‍കൊല്ലി പഞ്ചായത്തും ആധികാരികത വ്യക്തമാക്കണമെന്ന് പുല്‍പ്പള്ളി ബസ് പാസഞ്ചേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പെരിക്കല്ലൂര്‍ ഓപ്പറേറ്റിംഗ് സെന്റര്‍ സാധ്യത പഠനം നടത്തിയതുവഴി വരുമാനമുണ്ടാവില്ലെന്ന് കണ്ടെത്തിയതാണന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ രാഷ്ട്രീയ ലാഭത്തിന് വേണ്ടിയുള്ളതാണന്നും ഭാരവാഹികള്‍ ആരോപിച്ചു.
- Advertisement -
- Advertisement -