- Advertisement -

- Advertisement -

രഞ്ജിമക്ക് ചികിത്സ സഹായം നല്‍കി

0

ഇരുവൃക്കകളും തകരാറിലായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായ മാനന്തവാടി ഒണ്ടയങ്ങാടി കിഴക്കയില്‍ രമേഷിന്റെ മകള്‍ രഞ്ജിമക്ക് ചികിത്സ സഹായം നല്‍കിയതായി കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.രഞ്ജിമയുടെ അമ്മ വീനീതയാണ് വൃക്ക നല്‍കിയത്.ചികിത്സ സഹായത്തിനായി രൂപീകരിച്ച കമ്മിറ്റിയുടെ നേതൃത്വത്തില്‍ 10 ലക്ഷത്തോളം രൂപ സമാഹരിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ ജേക്കബ് സെബാസ്റ്റ്യന്‍,എ.എം സത്യന്‍,സെയ്ദ് ചോലയില്‍,ജസ്റ്റിന്‍ പനച്ചിയില്‍,എം പി ശശികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page