പ്രധാനനമന്ത്രിയുടെ കിസാന്‍ സമ്മാന്‍പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് പ്രഖ്യാപിച്ച ആനുകൂല്യം കര്‍ഷക കുടുംബങ്ങള്‍ക്ക് പൂര്‍ണ്ണമായി ലഭിക്കുന്നില്ലെന്ന് ആക്ഷേപം.ഒരോ കര്‍ഷക കുടുംബങ്ങളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് പ്രതിവര്‍ഷം 6000 രൂപ നല്‍കുമെന്നായിരുന്നു അറിയിച്ചത്.അപേക്ഷ നല്കിയവരില് 15-20 ശതമാനം പേര്‍ക്ക് മാത്രമാണ് ബാങ്ക് അക്കൗണ്ട് വഴി പണം ലഭിച്ചത്.ഇക്കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ എന്നപേരില്‍ കര്‍ഷക ആനുകൂല്യ പദ്ധതി പ്രഖ്യാപിച്ചത്.എന്നാല്‍ പണം വളരെ കുറഞ്ഞ കുടുംബങ്ങള്‍ക്ക് മാത്രമാണ് ലഭിച്ചത്.പണം ലഭിക്കാത്തവര്‍ കൃഷിഭവനുകളില്‍ എത്തി അന്വേഷിക്കുമ്പോള്‍ വ്യക്തമായി മറുപടിയും ലഭിക്കുന്നില്ല.പലരും പൊരിവെയിലത്ത് മണിക്കൂറുകള്‍ വരിനിന്നാണ് അപേക്ഷകള്‍ നല്‍കിയത്.കര്‍ഷകരെ കബളിപ്പിക്കുന്ന ഈ നടപടിയില്‍ പ്രതിഷേധിച്ച് ജി്ല്ലാപ്രിന്സിപ്പല് കൃഷിഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് എഫ്.ആര്.എഫ് ജില്ലാസെക്ട്രറി എ.സി.തോമസ് പറഞ്ഞു.
- Advertisement -
- Advertisement -