Take a fresh look at your lifestyle.

- Advertisement -

- Advertisement -

വൈവിധ്യങ്ങളുമായി ഈത്തപ്പഴ വിപണി

മാനന്തവാടി: റമദാന്‍ വ്രതാനുഷ്ഠാനത്തോടനുബന്ധിച്ച് വിശ്വാസികള്‍ക്ക് നോമ്പ് തുറക്കാനായി വിപണിയില്‍ വൈവിധ്യമാര്‍ന്ന ഈത്തപ്പഴങ്ങളും. രുചിയില്‍ വ്യത്യാസമുള്ളതും പല വലിപ്പത്തിലും നിറത്തിലുള്ളതുമായ ഈത്തപ്പഴങ്ങള്‍ റമദാനിന് മുമ്പ് തന്നെ വിപണിയില്‍ ഇടം പിടിച്ചിരുന്നു. 240 രൂപ മുതല്‍ 1600 രൂപ വരെ വിലയുള്ള ഈത്തപ്പഴങ്ങളാണ് വിപണിയിലുള്ളത്. സൗദി അറേബ്യ, ഒമാന്‍, ഈജിപ്ത്, ഇറാഖ്, ലിബിയ, അള്‍ജീറിയ, യു.എ.ഇ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഈത്തപ്പഴങ്ങളാണ് വിപണിയിലെ താരങ്ങള്‍. സൗദിയില്‍ നിന്നുള്ള മബ്‌റൂമിന് 900 രൂപയും സഫാ വിക്ക് 800 രൂപയും അള്‍ജീറിയില്‍ നിന്നുള്ള അള്‍ജീറിയ ഈത്തപ്പഴത്തിന് 300 രൂപയുമാണ് വില. കൂടാതെ ഇറാനില്‍ നിന്നുള്ള ബറാരി, മാര്യ, ഡീബ്ര, ടോള്‍ഗ, മര്‍ഷിദ്, ബാമര്‍, മസ ഫാത്ത്, ജോര്‍ദ്ദാനില്‍ നിന്നുള്ള മെഡ്‌ജോള്‍, കുതിരി, അമ്പര്‍ എന്നിവയും വിപണിയിലുണ്ടെങ്കിലും വില കൂടുതലായതിനാല്‍ ആവശ്യക്കാര്‍ കുറവാണ്. ഗുണമേന്‍മയിലും സ്വാദിലും മുന്‍ പന്തിയിലുള്ള സൗദി ഈത്തപ്പഴങ്ങള്‍ക്കാണ് മാര്‍ക്കറ്റില്‍ പൊതുവെ ഉയര്‍ന്ന വിലയുള്ളത്. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഈത്തപ്പഴത്തിന് 220 രൂപയാണ് വില. ഖുര്‍ആനിലും ഹദീസിലുമെല്ലാം പേരെടുത്ത് പറഞ്ഞ ഒരു പഴമാണ് ഈത്തപ്പഴം. 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് അറേബ്യയിലെ ചുട്ട് പൊള്ളുന്ന മണലാരണ്യത്തില്‍ വളര്‍ന്ന് വന്നതാണ് ഈത്തപ്പഴം. ഈത്തപ്പഴത്തില്‍ അടങ്ങിയ പഞ്ചസാരയുടെ അളവ് ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഏറെ ഉപകരിക്കുന്നതാണ്. നോമ്പ് തുറക്കാനായി കഴിക്കുന്ന 110 മുതല്‍ 140 രൂപ വരെ വിലയുള്ള കാരക്ക, അത്തിപ്പഴം, അക് ഫ്രൂട്ട്, എന്നിവയും വിപണിയില്‍ യഥേഷ്ടം ഇടം നേടിയിട്ടുണ്ട്. ഈത്തപ്പഴത്തിന് ആവശ്യക്കാര്‍ വര്‍ദ്ധിച്ച് വരുന്നതായി വ്യാപാരികള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

You cannot copy content of this page