- Advertisement -

- Advertisement -

സീതാദേവി ക്ഷേത്രം ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണ വിവരം

0

പുല്‍പ്പള്ളി സീതാദേവി ക്ഷേത്രത്തില്‍ ദേവസ്വം ട്രസ്റ്റിയുടെ നേതൃത്വത്തില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് അസി. കമ്മിഷ്ണര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി ക്ഷേത്ര സേവാ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിയമനവും സാമ്പത്തിക ഇടപാടും വഴിപാടുകളുടെ നിരക്ക് വര്‍ധനയുമടക്കം സാമ്പത്തിക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാണെന്ന് ക്ഷേത്രസേവസമിതി പറഞ്ഞു. രാജന്‍ തൂപ്ര, വി.ആര്‍ സതീഷ്, കെ.കെ കൃഷ്ണന്‍കുട്ടി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page